പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി മാണി. സി. കാപ്പൻ.

കോട്ടയം:പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി മാണി. സി. കാപ്പൻ. പ്രഫുൽ പട്ടേലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മാണി. സി. കാപ്പൻ പറഞ്ഞു.

മൂന്നുപതിറ്റാണ്ടായി തനിക്ക് ശരദ് പവാറുമായി അടുത്ത ബന്ധമുണ്ട്. താനാണ് കോൺഗ്രസ് എസിനെ എൻ.സി.പി.യിൽ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്. പവാറുമായി വളരെ വലിയ ആത്മബന്ധമുണ്ട്. അതുകൊണ്ടു തന്നെ പാലാ സീറ്റ് വിട്ടു കൊടുത്തുകൊണ്ടുള്ള ഒരു തീരുമാനം പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാപ്പൻ പറഞ്ഞു.

പാലായിൽ നിന്ന് ഒഴിയാൻ തന്നോട് ആരും പറഞ്ഞിട്ടില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മാണി. സി. കാപ്പൻ പറഞ്ഞു.