പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം: പാസഞ്ചേഴ്സ് അസോസിയേഷന്‍

കണ്ണൂർ : രാജ്യത്ത് അറുനൂറോളം ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കാനും 365 പാസഞ്ചർ ട്രെയിൻ മെയിൽ സർവ്വീസാക്കാനുമുള്ള നീക്കം നിർത്തിവെക്കണമെന്ന് റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

പാസഞ്ചർ ട്രെയിനുകൾ റെയിൽവേ നിർത്തലാക്കിയാൽ ഈ മേഖല ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. മെട്രോ സർവ്വീസ് മാതൃകയിൽ കമ്പനി ഉണ്ടാക്കി പാസഞ്ചർ സർവ്വീസ്, മെമു, ഡെമു സർവ്വീസുകൾ ആരംഭിക്കണം. സംസ്ഥാനത്തെ റോഡ് യാത്രാ തിരക്കും ഗതാഗത കുരുക്കും പരിഹരിക്കണമെങ്കിൽ ട്രെയിൻ, ജലഗതാഗതം സജീവമാക്കുക മാത്രമേ വഴിയുള്ളൂ.

ട്രെയിൻ സർവ്വീസിനെ സ്വകാര്യവൽക്കരിച്ച് കുത്തകകൾക്ക് നൽകാനുള്ള നീക്കം പ്രതിഷേധാർഹമാണ്. സംസ്ഥാന സർക്കാർ ഗൗരവത്തിൽ വിഷയത്തിൽ ഇടപെടണം. നിലവിൽ നൂറ് കണക്കിന് ലോക്കൽ സ്റ്റേഷനുകൾ കേരളത്തിലുണ്ട്. ഈ സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുള്ള ട്രെയിൻ സർവ്വീസ് പകൽ സമയത്ത് കൂടുതലുണ്ടെങ്കിൽ കൂടുതൽ യാത്രക്കാർ റോഡ് ഒഴിവാക്കി ട്രെയിനുകളെ ആശ്രയിക്കും.

ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പാസഞ്ചർ സർവ്വീസ് ഏറ്റെടുത്താൽ ലാഭകരമാക്കി കൊണ്ടു പോകാൻ സാധിക്കും. ട്രെയിൻ സർവ്വീസ് നിർത്താലാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കൊല്ലറേത്തും സെക്രട്ടറി പി കെ ബൈജുവും ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *