പിഎസ്‍സി മാനദണ്ഡം പാലിക്കാത്ത എൽ പി സ്കൂൾ ഷോർട് ലിസ്റ്റ്; സമരം തുടരുന്നു
പി.എസ്.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മലപ്പുറത്തെ എൽ.പി സ്കൂൾ അധ്യാപകരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ആരോപിച്ച് മലപ്പുറം സ്കൂളിലെ മുന്നൂറോളം ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്നു. സമരം കഴിഞ്ഞ് 169 ദിവസം പിന്നിട്ടിട്ടും സർക്കാരോ പി.എസ്.സിയോ വിശദീകരണം നൽകാനോ ചർച്ച നടത്താനോ തയ്യാറാകുന്നില്ലെന്ന് സമരസമിതി ഭാരവാഹി ഷബീർ അൻസാരി പറഞ്ഞു.
പി.എസ്.സി മാനദണ്ഡങ്ങൾക്ക് അനുസൃതവും ജില്ലയിലെ ഒഴിവിന് ആനുപാതികവുമായാണ് പട്ടിക പുറത്തിറക്കുന്നതെന്നും ഒരേ തസ്തികയിൽ എല്ലാ ജില്ലകളുടെയും അനുപാതം തുല്യമാണെന്നും തെളിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.