പിണറായി വിജയൻ സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു:രമേശ് ചെന്നിത്തല.

പിണറായി വിജയൻ സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് യുഡിഎഫിൻ്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിയ്ക്കുന്ന ഒന്നാണ്. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുന്നോട്ടുവച്ച എല്ലാത്തിനെയും ജനങ്ങൾ തള്ളിക്കളഞ്ഞു എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രഖ്യാപനം.