പിപി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്

കണ്ണൂർ: പിപി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്. ഇ വിജയൻ മാഷാണ്‌ വൈസ്‌ പ്രസിഡന്റ്‌. എൽ ഡി എഫിന്‌ പതിനാറും യു ഡി എഫിന് ഏഴ് വോട്ടും ലഭിച്ചു. കല്യാശേരി ഡിവിഷനിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ദിവ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്‌. കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിയിൽ വൈസ്‌ പ്രസിഡന്റായിരുന്നു. പന്ന്യന്നൂർ ഡിവിഷനിൽനിന്നാണ് ഇ വിജയൻ മാസ്‌റ്റർ തെരഞ്ഞെടുക്കപ്പെട്ടത്.