പിറന്നാള്‍ പാര്‍ട്ടിക്കിടെ വെടിവെയ്പ്പ്;ആറു പേരെ കൊന്ന് യുവാവ് ജീവനൊടുക്കി

വാഷിംഗ്ടൺ:അമേരിക്കയില്‍ കൂട്ടക്കൊല. കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. ആറ് പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു.

ഇന്നലെയാണ് സംഭവം നടന്നത്. കിഴക്കന്‍ കൊളറാഡോയിലാണ് ആക്രമണം നടന്നത്. പൊലീസ് എത്തുമ്പോഴേക്കും ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.

പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ കാമുകനാണ് വെടിവയ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ജന്മദിനാഘോഷത്തിലേക്ക് എത്തിയ യുവാവ് അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.