പിലാത്തറ പാപ്പിനിശ്ശേരി കെ എസ്സ് ടി പി റോഡിൽ സ്ഥാപിച്ച നിരിക്ഷണ ക്യാമറകൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം

പഴയങ്ങാടി: പിലാത്തറ, പാപ്പിനിശേരി കെ എസ് ടി പി റോഡുകളിൽ അപകടം കുറയ്ക്കാൻ വേണ്ടി കേരള റോഡ് സേഫ്റ്റി അതോറിറ്റി  സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനം ആരംഭിച്ചില്ലെന്ന് ആക്ഷേപം ശക്തം. കണ്ണൂരം പൊലീസ് സ്റ്റേഷനിലാണ് ഇതിൻ്റെ സെൻട്രൽ മോണിറ്ററിങ്ങ് സംവിധാനം ഒരുക്കിയത് .

പദ്ധതി എത്രയും പെട്ടന്ന് പൂർത്തിയാക്കിയാൽ വർധിച്ച് വരുന്ന വാഹനാപകടങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസമാകും – അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുവാനും ക്യാമറയുടെ പ്രവർത്തനം ഉപകരിക്കും’.കെ എസ് ടി പി റോഡ് തുറന്ന് കൊടുത്തതിന് ശേഷം അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് നാറ്റ്പാക് സംഘം നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.

നേരത്തെ റോഡിൽ സ്ഥാപിച്ചു സോളാർ വിളക്ക് പദ്ധതി പോലെ തുടക്കത്തിൽ തന്നെ പ്രവർത്തനരഹിതമാകും എന്ന ആശങ്കയും ഇല്ലാതില്ലെന്നാണ് നാട്ടുകാർ പറയുന്നത്.21 കിലോമീറ്റർ റോഡിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, വേഗത എന്നിവ പകർത്തുന്ന ക്യാമറകളും നിരീക്ഷണ ക്യാമറകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.