പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം

കോഴിക്കോട് : ഒളിംപിക് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം. വി പി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിലാണ്‌ പാരിതോഷികം പ്രഖ്യാപിച്ചത്. ഏറെ സന്തോഷം നല്‍കിയ പ്രഖ്യാപനമെന്നും വി പി എസ് ഗ്രൂപ്പിനോട് നന്ദിയെന്നും ശ്രീജേഷ് പ്രതികരിച്ചു.

അതിനിടെ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാറിന്റെ പാരിതോഷിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ടോക്യോയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ശ്രീജേഷും സംഘവും ഒരു ദിവസം ഇവിടെ തങ്ങിയ ശേഷമാണ് നാട്ടിലേക്ക് തിരിക്കുക