പി.എസ്.സി നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. keralapsc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന സമയം ജനുവരി 18 അർദ്ധരാത്രി 12 മണി വരെയാണ്. വിവിധ ഒഴിവുകളും തസ്തികളുടെ വിവരങ്ങളും താഴെ.

▪️ ജനറൽ റിക്രൂട്ട്മെൻ്റ്
മെഡിക്കൽ ഓഫീസർ (ഹോമിയോ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (തസ്തികമാറ്റം), ലക്ചറർ ഗ്രേഡ് I റൂറൽ ഇൻഡസ്ട്രീസ് (തസ്തികമാറ്റം), അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ (സൊസൈറ്റി കാറ്റഗറി), ഫീൽഡ് അസിസ്റ്റന്റ്, ഓവർസിയർ ഗ്രേഡ് II (സിവിൽ), ഐടി ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) ഡെന്റൽ എക്യുമെന്‍റ് മെയിന്റനൻസ് ടെക്നീഷ്യൻ, പ്രോജക്ട് സ്പെഷ്യലിസ്റ്റ്- ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റിങ് ഓർഗനൈസർ,മാർക്കറ്റിംഗ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി), മെറ്റീരിയൽസ് മാനേജർ, ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് II, കോമ്പൗണ്ടർ, ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം) (കന്നഡ മാധ്യമം), ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), ഹൈസ്കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം വഴി) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ്‌ (തസ്തികമാറ്റം വഴി), പോലീസ്. ലക്ചറർ ഇൻ പ്രിന്റിങ് ടെക്നോളജി.

▪️ സ്പെഷ്യൽ റിക്രൂട്ട്മെന്റ്
ലബോറട്ടറി അസിസ്റ്റന്റ് (പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്ക്/ പട്ടിക വർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം), ലബോറട്ടറി അസിസ്റ്റന്റ് (പട്ടിക വർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം), ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ്- വിമുക്ത ഭടന്മാരായ പട്ടിക വർഗ്ഗക്കാരിൽ നിന്നു മാത്രം), ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ്- വിമുക്ത ഭടന്മാരായ പട്ടിക ജാതി/ പട്ടിക വർഗ്ഗക്കാരിൽ നിന്നും മാത്രം).

▪️ എൻസിഎ റിക്രൂട്ട്മെന്റ്
ഹയർ സെക്കൻഡറി സ്കൂൾ (രണ്ടാം എൻസിഎ വിജ്ഞാപനം) ടീച്ചർ (ജൂനിയർ) അറബിക്, ഒന്നാം എൻസിഎ വിജ്ഞാപനം ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ അറബിക്) നാലാം എൻസിഎ വിജ്ഞാപനം ദന്തൽ ഹൈജീനിസ്റ്റ് ഗ്രേഡ് II, ഒന്നാം എൻസിഎ വിജ്ഞാപനം ഫിനാൻസ് മാനേജർ, ഒന്നാം എൻസിഎ വിജ്ഞാപനം ഡ്രാഫ്റ്റ് മാൻ ഗ്രേഡ് II (മെക്കാനിക്കൽ) രണ്ടാം എൻസിഎ വിജ്ഞാപനം ഹൈസ്കൂൾ ടീച്ചർ (ഉറുദു), ഏഴാം എൻസിഎ വിജ്ഞാപനം ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ), രണ്ടാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്), രണ്ടാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്),ആറാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) ഒന്നാം എൻസിഎ വിജ്ഞാപനം ആയ, ഒന്നാം എൻസിഎ വിജ്ഞാപനം ബീറ്റ് ഫോറസ്റ്റ് ഓഫീസർ.

▪️ പ്രായപരിധി
01.01.2022 അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുക. നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം 15/12/2022 ലെ അസാധാരണ ഗസറ്റിലും15/12/2022 ലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ keralapsc.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം.