പി ജയരാജൻ വോട്ട് രേഖപ്പെടുത്തി

പി ജയരാജൻ പാട്യം കോങ്ങാറ്റ എൽ പി സ്ക്കൂളിലെ 41 A ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.സംസ്ഥാനത്ത് എൽഡിഎഫിന് തുടർ ഭരണo ഉണ്ടാകുമെന്നും ജയരാജൻ പറഞ്ഞു

എൽ ഡി എഫ് സ്ഥാനാർത്ഥിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദൻ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.30 ഓടെ മോറാഴ സെൻട്രൽ യു.പി സ്കളിൽ 107 നംബർ ബൂത്തിൽ ആണ് വോട്ട് രേഖപ്പെടുത്തിയത്

തളിപ്പറമ്പ് എൽ ഡി എഫ് സ്ഥാനാർത്ഥിഎം വി ഗോവിന്ദൻ വോട്ട് രേഖപ്പെടുത്തി.

മോറാഴ സെൻട്രൽ യു.പി സ്കളിൽ 107 നമ്പര ബൂത്തിലാണ് അദേഹം വോട്ട് രേഖപ്പെടുത്തിയത്

കൂത്ത്പറമ്പ് മണ്ഡലം യു ഡിഎഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുള്ള കടവത്തൂർ വെസ്റ്റ് യുപി സ്കൂളിലെ 125 ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ പി മോഹനൻ പുത്തൂർ എൽ പി സ്കൂളിലെ 83 ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

പേരാവൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ സണ്ണി ജോസഫ് കടത്തുംകടവ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 34-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി