പി. ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി

മലപ്പുറം:മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി. ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി. തവനൂരിലെ വൃദ്ധസദനത്തില്‍ വെച്ച് ലളിതമായായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശി സംഗീത് ആണ് വരന്‍. ചടങ്ങുകള്‍ക്ക് ശേഷം അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരം ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പ്രമുഖര്‍ വിവാഹചടങ്ങിന് സാക്ഷ്യം വഹിച്ചു.

രാവിലെ 9 മണിക്കാണ് തവനൂര്‍ വൃദ്ധ സദനം നിരഞ്ജനയുടെയും വരന്‍ സംഗീതിന്റെയും വിവാഹ വേദിയായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വരണമാല്യം എടുത്തു നല്‍കിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു ഞായറാഴ്ചത്തെ വിവാഹചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ക്ക് ശേഷം അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരവും ഒരുക്കിയിരുന്നു