പി. ശ്രീരാമകൃഷ്ണന്റെ മകള്‍ വൃദ്ധസദനത്തില്‍ വിവാഹിതയായി
മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻറെ മകൾ നിരഞ്ജന വിവാഹിതയായി. തവനൂരിലെ വൃദ്ധസദനത്തിൽ ലളിതമായ രീതിയിലായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശിയായ സംഗീതാണ് വരൻ. ചടങ്ങുകൾക്ക് ശേഷം അങ്ങാടിപ്പുറം ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നിരവധി പ്രമുഖരും വിവാഹ ചടങ്ങിൻ സാക്ഷ്യം വഹിച്ചു.
ഇന്ന് രാവിലെ 9 മണിക്ക് നിരഞ്ജനയുടെയും വരൻ സംഗീതിൻറെയും വിവാഹവേദിയായത് തവനൂർ വൃദ്ധസദനമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വരണമാല്യം കൈമാറിയത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ഞായറാഴ്ചത്തെ വിവാഹത്തിൽ പങ്കെടുത്തത്. ചടങ്ങിൻ ശേഷം അങ്ങാടിപ്പുറം ഓഡിറ്റോറിയത്തിൽ വിവാഹ റിസപ്ഷനും ഒരുക്കിയിരുന്നു.