പി. ശ്രീരാമകൃഷ്ണന്റെ മകൾ തവനൂര്‍ വൃദ്ധസദനത്തിൽ വിവാഹിതയാകുന്നു

മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻറെ മകൾ നിരഞ്ജന ഈ മാസം 22ൻ വിവാഹിതയാകുന്നു. തവനൂരിലെ വൃദ്ധസദനത്തിൽ ആർഭാടവും പ്രകടനവും ഇല്ലാതെ ലളിതമായ രീതിയിലാണ് വിവാഹം നടക്കുക. 22-ൻ രാവിലെ 9-ൻ ചടങ്ങുകൾ നടക്കും. പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

തിരുവനന്തപുരം പിടി നഗറിൽ വൈറ്റ് പേളിൽ ശിവകുമാറിൻറെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് നിരഞ്ജനയുടെ വരൻ. നിരഞ്ജനയുടെ ആഗ്രഹപ്രകാരം വൃദ്ധസദനത്തിലായിരിക്കും വിവാഹം നടക്കുക. ശ്രീരാമകൃഷ്ണനും കുടുംബവും ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാറുണ്ട്.

ഇതുംകൂടി വായിക്കുക: 70 വർഷത്തെ രാജവാഴ്ച; ആഘോഷങ്ങൾ സജീവമായതിനാൽ, വിപണിയിൽ എലിസബത്ത് രാജ്ഞിയുടെ ബാർബി ക്വീൻ പാവയുടെ വില 70,000 കടന്നു…