പി.സി. ചാക്കോ എൻ.സി.പി. സംസ്ഥാന അധ്യക്ഷനാവും.

തിരുവനന്തപുരം: മുതിർന്ന നേതാവ് പി.സി. ചാക്കോ എൻ.സി.പി. സംസ്ഥാന അധ്യക്ഷനാവും. ദേശീയ അധ്യക്ഷൻ ശരത് പവാർ പി.സി. ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിർദേശത്തിന് അനുമതി നൽകി.

നിലവിൽ ടി.പി. പീതാംബരനാണ് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ്. പീതാംബരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു