പി സി ജോര്‍ജിനെ എറണാകുളം എ ആര്‍ ക്യാമ്പിലേക്ക് മാറ്റി
വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിലാണ് പി സി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യം റദ്ദാക്കിയ ജോർജിനെ കസ്റ്റഡിയിൽ എടുത്ത ശേഷം എറണാകുളം എ ആർ ക്യാമ്പിലേക്ക് മാറ്റി.
സംഘർഷ സാധ്യത കണക്കിലെടുത്താണ് ജോർജിനെ പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് മാറ്റിയത്. തിരുവനന്തപുരത്ത് നിന്ന് പൊലീസ് സംഘം എത്തുന്നതുവരെ എ.ആർ ക്യാമ്പിൽ തുടരും.
നിയമപ്രകാരം സ്റ്റേഷനിൽ ഹാജരായെന്ന് പി സി പറഞ്ഞു. ജാമ്യം റദ്ദാക്കിയതിനെതിരെ അപ്പീൽ നൽകുമെന്ന് മകൻ ഷോൺ ജോർജ് പറഞ്ഞു. നിയമം അനുസരിക്കുമെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.