പി സി ജോര്‍ജിന് നോട്ടീസ് നല്‍കി പോലീസ്; അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യത

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി സി ജോർജിന് പൊലീസ് നോട്ടീസ് നൽകി. പാലാരിവട്ടം പൊലീസാണ് നോട്ടീസ് നൽകിയത്. ഇന്ന് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചയോടെ പി സി ജോർജ് പൊലീസിന് മുന്നിൽ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. ഹാജരായാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് സാധ്യത. പി സി ജോർജിന് ജാമ്യം നൽകണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. വ്യാഴാഴ്ച വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹൈക്കോടതി വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും.