‘പി സി ജോർജിന് ബിജെപി ജനാധിപത്യ സംരക്ഷണം നൽകും’

പി.സി ജോർജിനെ വേട്ടയാടി ഒതുക്കാമെന്ന് കരുതേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പി.സി ജോർജിന്റെ പ്രസംഗം വലിയ കുറ്റമാണെങ്കിൽ എന്തുകൊണ്ട് പി.സിയെക്കാൾ മോശമായി സംസാരിച്ചവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു.

പിസി ജോർജിന് ബിജെപി ജനാധിപത്യ സംരക്ഷണം നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഹിന്ദുക്കളെ വിഭജിക്കുമെന്ന് പറഞ്ഞ ഫസൽ ഗഫൂറിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലാ ബിഷപ്പിനെതിരെ തിരിഞ്ഞപ്പോൾ ഒരു നടപടിയും ഉണ്ടായില്ലെന്നും ബി.ജെ.പി പ്രവർത്തകർ മാത്രമാണ് അദ്ദേഹത്തെ രക്ഷിക്കാൻ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.