പി.സി.ജോർജ് കസ്റ്റഡിയിൽ; തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൻറെ ഉദ്ഘാടനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിനെ കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം ഫോർട്ട് പൊലീസ് കൊച്ചിയിലെത്തി പി.സി ജോർജിനെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിൻറെ ഭാഗമായി ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർക്ക് പിസി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹാജരാകാൻ ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ നിന്ന് പിസി ജോർജിൻ നോട്ടീസ് ലഭിച്ചിരുന്നു. അതേസമയം, പാലാരിവട്ടം സ്റ്റേഷനിൽ പി.സി ജോർജിനെതിരെ പി.ഡി.പി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പി.സി ജോർജിൻ പിന്തുണയുമായി ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൻറെ ഉദ്ഘാടന പ്രസംഗത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് പി.സി ജോർജിനെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് നന്ദാവനം എ.ആർ ക്യാമ്പിലെത്തിച്ച് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻറെ വീട്ടിൽ ഹാജരാക്കി. മജിസ്ട്രേറ്റ് അദ്ദേഹത്തിൻ ജാമ്യം അനുവദിച്ചു.