പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകില്ല; തൃക്കാക്കരയിൽ എത്തും

വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ജോർജ് ഫോർട്ട് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു. എന്നാൽ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച തൃക്കാക്കരയിൽ പ്രചാരണത്തിനെത്തുന്ന പി സി ജോർജും രാവിലെ എട്ടിന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് പിസി ജോർജിൻ ജാമ്യം ലഭിച്ചത്. സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കർശന ഉപാധികളോടെയാണ് ഹൈക്കോടതി പിസി ജോർജിൻ ജാമ്യം അനുവദിച്ചത്.