പീഡന പരാതി; വിജയ് ബാബുവിന്റെ പാസ്പോര്ട്ട് റദ്ദാക്കി കേന്ദ്രം
യുവനടിയുടെ ലൈംഗിക പീഡന പരാതിയെ തുടർന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ പാസ്പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. വിജയ് ബാബുവിൻറെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി.
വിജയ് ബാബു കടക്കാൻ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങളിലേക്ക് വിദേശകാര്യ മന്ത്രാലയം വിവരങ്ങൾ കൈമാറുമെന്നാണ് വിവരം.