പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും.

ഒരു മണിക്കൂർ നീളുന്ന പ്രത്യേക സമ്മേളനത്തിൽ കക്ഷി നേതാക്കൾ മാത്രമാവും സംസാരിക്കുക.തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പ്രത്യേക സമ്മേളനം ചേരാൻ അനുമതി നൽകണമെന്ന് ഗവർണറോട് ശുപാർശ ചെയ്യും.

സംസ്ഥാനത്തെ ഭരണ – പ്രതിപക്ഷങ്ങൾ പുതിയ കാർഷിക നിയമങ്ങളെ എതിർക്കുകയാണ് ചെയ്യുന്നത്. ബിജെപിയുടെ ഏക അംഗത്തിന്റെ എതിർപ്പോടെ നിയമ ഭേദഗതികൾ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കും.