പുതിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2021-22 അധ്യയന വർഷം തുടങ്ങുന്നതിന് അനുമതി ലഭിച്ച B.A. English with Journalism, M. Com. Finance എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് ബന്ധപ്പെട്ട കോളേജിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. 2021-22 അധ്യയന വർഷത്തെ യു.ജി/പി.ജി പ്രോസ്പെക്ടസ് അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. താത്പര്യമുള്ളവർ, അപേക്ഷകൾ കോളേജ് നിഷ്കർഷിക്കുന്നത് പ്രകാരം ഓഫ് ലൈൻ ആയോ ഓൺ ലൈൻ ആയോ കോളേജില്‍ സമർപ്പിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ ഫീയിനത്തിൽ ജനറൽ വിഭാഗം -420/- രൂപ, (എസ് സി/എസ് ടി വിഭാഗം-യു.ജി.ക്ക് 250/- പി.ജി.ക്ക് 100/-) SBI Collect Kannur University മുഖാന്തരം അടക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 20.10.2021 ആണ്. കോളേജ് അഡ്മിഷന്‍ 25.10.2021 മുതൽ 28.10.2021 വരെ. വിശദ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.

Ph:04998-215615
e-mail id : casmanjeswaram.ihrd@gmail.com