പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. യുപിഎസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നീ പേരുകളാണ്. ഇതിൽ റോഡ് സേഫ്റ്റി കമ്മീഷണറായ അനിൽകാന്തിനാണ് സാധ്യത കൂടുതൽ

വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നല്‍കും. രാവിലെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടിലാണ് യാത്രയയപ്പ് പരേഡ് നടക്കുക.രണ്ട് ഘട്ടമായി അഞ്ചുവര്‍ഷത്തോളം ഡി.ജി.പിയായിരുന്നു. വിജിലന്‍സ്, ജയില്‍, ഫയര്‍ഫോഴ്സ് മേധാവിയുമായിട്ടുണ്ട്.