പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനം.
പുതുച്ചേരി: പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനം.പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷം താത്പര്യം അറിയിക്കാതിരുന്നതോടെയാണ് പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്.
ഏപ്രിൽ-മേയ് മാസത്തിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം തുടർന്നേക്കും.
മുഖ്യമന്ത്രി നാരായണസാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീണതിന് പിന്നാലെയാണ് പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്.