പുനഃപ്രവേശനം, കോളേജ് മാറ്റം
സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിലും, സർവ്വകലാശാലയുടെ പഠന വകുപ്പുകളിലും, സെന്ററുകളിലും 2021-22 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമിന്റെ മൂന്ന്, അഞ്ച് സെമസ്റ്ററിലേക്കും, ബിരുദനന്തര ബിരുദ പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററുകളിലേക്കും, ബി.എഡ് പ്രോഗ്രാമിന്റെ (2020 പ്രവേശനം) രണ്ടാം സെമസ്റ്ററിലേക്കും പുന:പ്രവേശനവും, സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 2021-22 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമിന്റെ മൂന്ന്, അഞ്ച് സെമസ്റ്ററിലേക്കും, ബിരുദനന്തര ബിരുദ പ്രോഗ്രാമിന്റെ മുന്നാം സെമസ്റ്ററിലേക്കും കോളേജ് മാറ്റവും അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ 2021 ജൂലൈ 23 വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ് (www.kannuruniversity.ac.in – certificate portal).
ടൈംടേബിൾ
14.07.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി (2011 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബി. എഡ്. (ഏപ്രിൽ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഫലം അത്യാവശ്യമുള്ള അപേക്ഷകർക്ക് 06.07.2021 ന് റിസൽട്ട് മെമോ റീവാലുവേഷൻ സെക്ഷനിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്. നേരിട്ട് കൈപ്പറ്റാത്ത മെമോകൾ അപേക്ഷകർക്ക് അയച്ചുകൊടുക്കുന്നതാണ്.
ഹോൾടിക്കറ്റ്
07.07.2021, 09.07.2021 തീയതികളിൽ നടക്കുന്ന ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ സപ്ലിമെന്ററി (2011 അഡ്മിഷൻ മുതൽ,) മാർച്ച് 2021 പരീക്ഷയുടെ ഹോൾടിക്കറ്റ് കണ്ണൂർ സർവകലാശാല ആസ്ഥാനം – താവക്കരയിൽ നിന്നും 06.07.2021 മുതൽ കൈപ്പറ്റാവുന്നതാണ്.
പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷ
ആറാം സെമസ്റ്റർ ബിരുദ (സി. ബി. സി. എസ്. എസ്. – റെഗുലർ / സപ്ലിമെന്ററി), ഏപ്രിൽ 2021 പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷ ചുവടെ നൽകിയ തീയതികളിൽ ഓൺലൈൻ ആയി നടക്കും:
· ബി. എ. മലയാളം – 09.07.2021, 10.07.2021
· ബി. എ. ഹിസ്റ്ററി – 14.07.2021,15.07.2021
രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.