പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ചാടിയത്.

ജയിൽ വളപ്പിലെ ജോലികൾക്കിടെയാണ് സംഭവം. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം കാണാതാവുകയായിരുന്നു. ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്.