പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം: പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. ആറ് പേരാണ് വള്ളം മറിഞ്ഞ് കടലിൽ അകപ്പെട്ടത്. നാല് പെരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഒരാൾ നീന്തി കരയ്‌ക്കെത്തി.
കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്.
കോസ്റ്റുഗാർഡും രക്ഷാപ്രവർത്തനത്തിൽ സജീവമായി ഉണ്ടായിരുന്നു. ഒരു വള്ളം പൂർണമായും നശിച്ചു. കോസ്റ്റുഗാർഡ് രക്ഷപ്പെടുത്തിയവരെ ആശുപത്രികളിലേക്ക് മാറ്റി.