പെന്‍ഷന്‍ കുടിശ്ശിക വിവരശേഖരണം; തീയതി നീട്ടി

പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍, കുടുംബ/ആശ്രിത പെന്‍ഷനുകള്‍, 50 ശതമാനം പെന്‍ഷന്‍, 2000 ത്തിന് മുമ്പുള്ളവരുടെ പെന്‍ഷന്‍ എന്നിവയുടെ കുടിശ്ശിക അനുവദിക്കുന്നതിനായി ബന്ധപ്പെട്ടവരില്‍ നിന്നും വിശദ വിവരങ്ങള്‍ ശേഖരിക്കുന്ന തീയതി ജൂണ്‍ 15 വരെ നീട്ടി.
അര്‍ഹതപ്പെട്ടവര്‍ 15നകം പി ആര്‍ ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഇ മെയിലായി (ddprdknr@gmail.com) വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍: 0497 2760725.