പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിനായി 2020-21 അദ്ധ്യയന വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
അഞ്ചാം ക്ലാസ്സിലേക്കാണ് (മലയാളം മീഡിയം) പ്രവേശനം നല്‍കുന്നത്. നാലാംക്ലാസ്സ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയായിരിക്കണം. ആകെയുള്ള സീറ്റുകളില്‍ 90 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. 10 ശതമാനം സീറ്റുകളില്‍ മറ്റ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന സ്‌കൂളില്‍ താമസവും, ഭക്ഷണവും, പഠനവും സൗജന്യമാണ്. അപേക്ഷയോടൊപ്പം ജാതി, കുടുംബവാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് ്എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ 20-06-2021-നകം കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ആഫീസിലോ, കണ്ണൂര്‍, എടക്കാട്, ഇരിക്കൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കല്ല്യാശ്ശേരി, പാനൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ആഫീസിലോ സമര്‍പ്പിക്കാവുന്നതാണ്.
വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാരെയോ, എസ്.സി. പ്രമോട്ടര്‍മാരെയോ ബന്ധപ്പെടേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്: 0497 2700596, 7892103662