പെരുമ്പാവൂരിൽ രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു
പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. കീഴില്ലം തോട്ടം ഇല്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. സംഭവസമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരുനില പൂര്‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്.
വീട്ടില്‍ നിന്ന് വലിച്ച് പുറത്തെടുക്കുമ്പോള്‍ കുട്ടി ബോധരഹിതനായിരുന്നു. കുട്ടിയുടെ 82കാരനായ മുത്തച്ഛനും ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.