പെരുമ്പാവൂര്‍ വെടിവെയ്പ്: മൂന്നു പേര്‍ കൂടി പിടിയില്‍

കൊച്ചി: പെരുമ്പാവൂര്‍ വെടിവെയ്പ് കേസില്‍ പങ്കാളികളായ മൂന്നു പേര്‍ കൂടി പോലിസ് പിടിയില്‍. വല്ലം സ്വദേശി അബൂബക്കര്‍(46), ഒക്കല്‍ സ്വദേശി സുധീര്‍ (43), വല്ലം സ്വദേശി ബൈജു (38) എന്നിവരാണ് പോലിസിന്റെ പിടിയിലായത് സംഭവത്തില്‍ ഗൂഢാലോചന നടത്തുകയും നേരിട്ട് പങ്കെടുക്കുകയും, പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ അറസ്റ്റിലായ പ്രധാന പ്രതിയായ നിസാറിന്റെ ബിസിനസ് പങ്കാളിയാണ് അബൂബക്കര്‍. സംഭവത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ബൈജുവിന്റെയും അബൂബക്കറിന്റെയും വാഹനത്തിലാണ്. അബൂബക്കറിനെയും സുധീറിനെയും അങ്കമാലിയില്‍ നിന്നും ബൈജുവിനെ വല്ലത്തുനിന്നും ആണ് അറസ്റ്റ് ചെയ്തത്.