പേരാവൂർ മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

റിപ്പോർട്ട്: അക്ഷയ് പേരാവൂർ

പേരാവൂർ മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. സീറ്റുകളുടെ കാര്യത്തിൽ ഇടത് വലത് മുന്നണികൾ സമാസമത്തിൽ നിൽക്കുന്ന കൊട്ടിയൂർ പഞ്ചായത്തിൽ പ്രസിഡൻ്റ് ആരാകുമെന്നറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിഞ്ജ നടന്നു. മുതിർന്ന അംഗം ഇന്ദിരാ ശ്രീധരന് മുഖ്യ വരണാധികാരി എം.മനോജ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങളും സത്യപ്രതിഞ്ജ ചെയ്തു.പേരാവൂർ പഞ്ചായത്തിൽ മുതിർന്ന അംഗം ജോസ് ആന്റണിക്ക് വരണാധികാരി പി.പ്രഭാകരൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പന്ത്രണ്ടാം വാർഡിൽ നിന്നുള്ള അംഗം എം.ഷൈലജയ്ക്ക് കോവിഡ് പോസിറ്റീവായതിനാൽ പി.പി.ഇ.കിറ്റ് ധരിച്ചാണ് സത്യപ്രതിഞ്ജ ചെയ്തത്.

കേളകത്ത് മനോഹരൻ മരാടിക്ക് വരണാധികാരി വി.വി.സതിയും കണിച്ചാറിൽ തോമസ് വടശ്ശേരിക്ക് വരണാധികാരി വി.ബീനയും സത്യവാചകം ചൊല്ലിക്കൊടുത്തു.
ശേഷം മറ്റ് അംഗങ്ങളും പ്രതിജ്ഞാ ചൊല്ലി. പഞ്ചായത്തിൻ്റെ 48 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അതികാരത്തിലേറുന്നത്
കോളയാടിൽ മുതിർന്ന അംഗം കെ.വി.ജോസഫിന് വരണാധികാരി സുധീർ നാരായണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

കൊട്ടിയൂരിൽ വരണാധികാരി എം.എൻ.ദിലീപ് , പി.സി തോമസ് പൊട്ടനാലിക്കലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ശേഷം മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി ഭരണസംവിധാനത്തിന്റെ ഭാഗമായി. കൊട്ടിയൂരിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായെങ്കിലും രാഷ്ട്രീയ കക്ഷികളുടെ ആശങ്ക അവസാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആകെയുള്ള 14 സീറ്റുകൾ 7 : 7 എന്ന നിലയിൽ യുഡിഎഫിനും എൽഡിഎഫിനുമായി വിഭജിക്കപ്പെട്ടതോടെയാണ് ഭരണകക്ഷി ആരാകുമെന്ന കാര്യത്തിൽ ഇരുവിഭാഗവും ആശങ്കയിലാക്കിയത്.

ഈ മാസം 30 ന് അംഗങ്ങളുടെ വോട്ടെടുപ്പ് നടത്തിയ ശേഷം സമനില പാലിച്ചാൽ നറുക്കെടുപ്പിലൂടെ ആയിരിക്കും പ്രസിഡന്റിനെ തിരഞ്ഞെടുക്കുക . യു.ഡി.എഫിലെ റോയി നമ്പുതടാകവും എൽ.ഡി.എഫിലെ ബാലൻ പുതുശ്ശേരിയും പ്രസിഡന്റ് സ്ഥാനാർത്ഥികൾ ആയേക്കും.