പേവിഷബാധ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ ആ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. തിരുമ്മുകയോ കെട്ടിവെക്കുകയോ ചെയ്യരുത്. ഉടൻതന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക. പേവിഷബാധയ്ക്കെതിരായ ഐ ഡി ആർ വി എല്ലാ സർക്കാർ മെഡിക്കൽ കോളേജിലും ജില്ലാ/ ജനറൽ ആശുപത്രിയിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.