പൊതുവിദ്യാ ഭ്യാസവകുപ്പും തദ്ദേശഭരണ കുപ്പും ചേർന്ന് വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ തയ്യാറാക്കുന്നു

തിരുവനന്തപുരം :സംസ്ഥാനത്ത് പൊതുവിദ്യാ ഭ്യാസവകുപ്പും തദ്ദേശഭരണ കുപ്പും ചേർന്ന് വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ തയ്യാറാക്കുന്നു. ഓരോ തദ്ദേശ രണ പരിധിയിലെയും കുട്ടിക ളുടെയും രക്ഷിതാക്കളുടെയും അവരുടെ ജീവിതാവസ്ഥകളും ഒറ്റ ക്ലിക്കിൽ പ്രാദേശിക സർ ക്കാരുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കന്നതാണ് പദ്ധതി. വിദ്യാഭ്യാസ അവകാശ നിയമം നിഷ്കർഷിക്കുന്ന വിദ്യാര്ഥികളുടെ അവകാ ശങ്ങൾ സംരക്ഷിക്കുന്നതി നുകൂടിയാണ് വെബ് പോർ ട്ടൽ മുഖാന്തരം പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ ഒന്നുമുതൽ 12 വരെ
യുള്ള ക്ലാസുകളിലെ കുട്ടികളുടെ പൂർണ വിവരങ്ങളും രക്ഷിതാക്കളെക്കുറിച്ചും അവർ ജീവിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്കൂൾ അധികൃതർ ശേഖരിക്കും. ഈ വിവരങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ലഭിക്കും. തുടർച്ചയായി ഒരു കുട്ടി സ്കൂളിലെത്താതിരുന്നാൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധിക്കും. കാരണം കണ്ടെത്തി കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായ സൗകര്യമൊരുക്കി പഠനം മുടങ്ങാതെ സംരക്ഷിക്കാനുള്ള നടപടി പഞ്ചായത്ത് നടപ്പാക്കും. പദ്ധതി നിർവഹണച്ചുമതല സമഗ്ര ശിക്ഷാ കേരളയ് ക്കാണ് പദ്ധതിക്ക് അന്തിമ രൂപം നൽകാനായി തദ്ദേശമന്ത്രി എം ബി രാജേഷ്, പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി എന്നവരും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് ഉടൻ ചർച്ച ആരംഭിക്കും