പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായതായി നടി അര്‍ച്ചന കവി

കേരള പൊലീസിൽ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അർച്ചന കവി. പൊലീസ് മോശമായി പെരുമാറിയെന്നും തനിക്ക് സുരക്ഷിതത്വം തോന്നിയില്ലെന്നും അർച്ചന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഇതുംകൂടി വായിക്കുക: വിഭജനത്തിൽ വിഭജനം; നീണ്ട 75 വർഷങ്ങൾക്ക് ശേഷം മുംതാസ് ജനിച്ച നാട്ടിലേക്ക് മടങ്ങുകയാണ്.

സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രിയിൽ യാത്ര ചെയ്യുന്നതിനിടെ തനിക്ക് മോശം അനുഭവം ഉണ്ടായതായി താരം പറയുന്നു. സ്ത്രീകൾ മാത്രമായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേയാണ് തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തതെന്ന് അർച്ചന പറഞ്ഞു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യവുമായാണ് അർച്ചന പോസ്റ്റ് പങ്കുവച്ചത്. ‘കേരള പോലീസ്’, ‘ഫോർട്ട് കൊച്ചി’ എന്നീ ഹാഷ് ടാഗുകളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.