പോക്സോ കേസിലെ ഇരയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

തേഞ്ഞിപ്പലം: പോക്സോ കേസിലെ ഇരയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടു വർഷം മുമ്പാണ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.