പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ പീഡിപ്പിച്ചതിനു പിടിയിൽ.
കുളത്തൂപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ പീഡിപ്പിച്ചതിനു പിടിയിൽ.
കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്ത് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് പെൺകുട്ടിയെ വിളിച്ചുവരുത്തി വീണ്ടും പീഡനത്തിനിരയാക്കിയത്.