പോപുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം

മട്ടന്നൂർ : പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫിനെ ഇഡി അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് മട്ടന്നൂർ ഏരിയ കമ്മിറ്റി മട്ടന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിവിഷൻ പ്രസിഡന്റ് റിയാസ് കോളാരി, ഏരിയ പ്രസിഡന്റ് സുജീർ പി പി , സെക്രട്ടറി ഹാഫിസ് വെമ്പടി എന്നിവർ പ്രധിഷേധ പ്രകടനത്തിന് നേതൃത്വം നൽകി തുടർന്ന് ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി സംസാരിച്ചു.