പോലീസുകാരുടെ മരണം ഷോക്കേറ്റാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

മുട്ടിക്കുളങ്ങര ക്യാമ്പിലെ ഹവിൽദാർമാരായ അശോക് കുമാറും മോഹൻദാസും ഷോക്കേറ്റാണ് മരിച്ചതെന്ന്‌ പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കൈയിലും കാലിലും ഷോക്കേറ്റതിന്റെ പൊള്ളലുകളുണ്ട്. പന്നിയെ പിടിക്കാൻവച്ച വൈദ്യുതലൈനിൽനിന്ന് നേരിട്ട് കൈയിലേക്കും കാലിലേക്കും വൈദ്യുതി പ്രവഹിച്ചിട്ടുണ്ട്. അതിനാലാണ് രണ്ടിടത്തും പൊള്ളലേറ്റതെന്നാണ് പോസ്റ്റ്മാർട്ടത്തിൽ വ്യക്തമായത്. ജില്ലാ ആശുപത്രിയിൽ വ്യാഴം വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി.