പോലീസ് ആക്ടിലെ ഭേദഗതിയ്ക്കെതിരെ കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ

തിരുവനന്തപുരം: പോലീസ് ആക്ടിലെ ഭേദഗതിയ്ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകുക.

സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്.ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.