പോളിടെക്നിക്കിൽ വിവിധ കോഴ്സുകൾ

ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള കല്ല്യാശ്ശേരി ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷം ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: എസ് എസ് എൽ സി. അപേക്ഷ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ആഗസ്റ്റ് രണ്ട് വരെ സമർപ്പിക്കാം. അപേക്ഷാ ഫീസും ഓൺലൈനായി അടക്കണം. എസ് സി/എസ് ടി/ഒ ഇ സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 0497 2780287, 8547005082, 9447885306, 9446906619, 9633788994.