പോസ്റ്റല്‍ ബാലറ്റ് വിതരണം; ചുമതല ഉപവരണാധികാരിക്ക് നല്‍കി

നിയമസഭയിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ആബ്‌സന്റീ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതല ഉപവരണാധികാരികള്‍ക്ക് നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. റിട്ടേണിംഗ് ഓഫീസറുമായി കൂടിയാലോചിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.