പ്രചാരണത്തിനു വേണ്ടി യുഡിഎഫ് പുറത്തുവിട്ട ശബരിമല സ്ത്രീ പ്രവേശന പരസ്യം പിൻവലിച്ചു
തിരുവനന്തുപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന വിധത്തില്‍ പുറത്തുവിട്ട വീഡിയോ പരസ്യം പ്രതിഷേധത്തെ തുടര്‍ന്ന് യുഡിഎഫ് പിന്‍വലിച്ചു. സ്ത്രീവിരുദ്ധമെന്ന് നിരവധി പേര്‍ ആക്ഷേപമുയര്‍ത്തിയതിനു പിന്നാലെയാണ് നടപടി.
ഇതില്‍ ലിപ്സ്റ്റിക്കും മറ്റും ധരിച്ചെത്തുന്ന യുവതിയെ ശബരിമലയില്‍ കയറാന്‍ പോലിസ് സഹായിക്കുന്നതാണുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് ഭീതിയോടെ നോക്കുന്ന സവര്‍ണ സ്ത്രീയെയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആക്റ്റിവിസ്റ്റുകള്‍ക്കു ശബരിമലയില്‍ കയറാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രചരിപ്പിക്കാനാണു വീഡിയോ വഴി ഉദ്ദേശിച്ചത്.