പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വര്‍ണക്കടത്ത് കേസ് സഭ നിര്‍ത്തിവെച്ച് ഒരു മണി മുതല്‍ മൂന്നുവരെ ചര്‍ച്ച ചെയ്യും. ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി. രണ്ടാം പിണറായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കെടുക്കുന്ന രണ്ടാമത്തെ അടിയന്തരപ്രമേയം. ആദ്യം ചര്‍ച്ച ചെയ്തത് സില്‍വര്‍ലൈന്‍. 

കോൺഗ്രസിലെ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. സ്വപ്ന കോടതി മുമ്പാകെ നല്‍കിയ മൊഴിയിലെ ഗുരുതര ആരോപണങ്ങൾ മുതല്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലെ വിശ്വാസ്യത പോയി എന്നതുവരെയുള്ള വാദങ്ങളിലൂന്നിയാവും വിഷയം സഭാതലത്തിൽ ഉയർത്തുക.