പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നു

കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിനെതിരെ പ്രമേയം അംഗീകരിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്ന.

കേന്ദ്ര കാർഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. പുതിയ നിയമം കർഷകരിൽ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി.

നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് പ്രമേയം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കൂടും. കർഷകർക്കെതിരായ മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കണം. താങ്ങുവില വളരെ പ്രാധാന്യമുള്ളതാണ്. പുതിയ കാർഷിക നിയമം കേരളത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടാൻ അനുമതി ആദ്യം ഗവർണർ നിഷേധിച്ചിരുന്നെങ്കിലും തന്റെ പ്രതിഷേധം അറിയിച്ച ശേഷം പിന്നീട് അനുമതി നൽകുകയായിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അടിയന്തിര സാഹചര്യം ഇല്ലെന്നു വിലയിരുത്തിയാണ് ആദ്യം ഗവർണർ അനുമതി നിഷേധിച്ചത്.

ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിലേക്ക് പോകുന്ന സഹാചര്യത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രിമാരായ എ.കെ.ബാലനും വി.എസ്.സുനിൽ കുമാറും ഗവർണറെ കണ്ട് ചർച്ച നടത്തിയിരുന്നു.