പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

അൺലോക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡ് വാക്സിനേഷൻ സംബന്ധിച്ചും പരാമർശിച്ചേക്കും.

ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടായ കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തി ക്ഷയിക്കുകയും സംസ്ഥാനങ്ങൾ ലോക്ഡൗൺ പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്