പ്രവേശനോത്സവം മുഖ്യമന്ത്രി വെര്‍ച്ച്വലായി ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്ച്വലായി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി ഘട്ടം പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള കാലമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കുരുന്നുകളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ ഡിജിറ്റൽ മാധ്യമത്തിലൂടെ കൂട്ടുകൾക്ക് വിദ്യാഭ്യാസം നൽകി. ഇക്കുറിയും ഉത്തരവാദിത്യ ബോധത്തോടെ ക്ലാസുകൾ നൽകും. കഴിഞ്ഞ അധ്യയന വർഷം ഡിജിറ്റൽ ഡിവൈഡ് എന്ന പ്രശ്നം ബഹുജന പിന്തുണയോടെ അതിജീവിച്ചു. ഡിജിറ്റൽ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങളില്ലായിരുന്ന 2.5 ല ക്ഷത്തോളം കുട്ടികൾക്ക് ഇത് എത്തിക്കാനായി. കേരളം ഒറ്റക്കെട്ടായി നിന്നാണ് പരിഹാരമുണ്ടാക്കിയത്.
ഇത്തവണ ഒരു പടി കൂടി കടന്ന് സ്വന്തം അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സൌകര്യമരുക്കും. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് ഇത് മാനസിക പ്രയാസങ്ങളുണ്ടാക്കും. ലോകം മുഴുവൻ ഇങ്ങനെയാണെന്ന് അവർക്ക് പറഞ്ഞു കൊടുക്കണം. വീണ്ടും സ്കൂളുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി കുരുന്നുകളോട് പറഞ്ഞു.
എങ്ങനെ കുട്ടികളെ ക്ലാസുകളിൽ നേരിട്ട് എത്തിക്കാൻ കഴിയും എന്നത് സർക്കാർ പഠിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സർക്കാർ ഒപ്പമുണ്ട്..സ്‌പെഷൽ സ്‌കൂൾ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.