പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ടിക്ടോക് താരം അറസ്റ്റിൽ

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ടിക്ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യെയാണ് തൃശ്ശൂർ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി.

ടിക്ടോക് വീഡിയോകളിലൂടെയാണ് അമ്പിളി സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്.