പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ സ്ത്രീയെ അറസ്റ്റ് ചെയ്തു

പഴകുളം:പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ സ്ത്രീയെ ബാലനീതി പ്രകാരം അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പഴകുളം പാലത്തടത്തിൽ വീട്ടിൽ ജെസി(31)യെ ആണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടുദിവസം മുൻപാണ് 15 വയസ്സുള്ള പെൺകുട്ടിയെയും 12 വയസ്സുള്ള ആൺകുട്ടിയെയും ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ കാമുകന്റെ കൂടെ പോയത്. ഭർത്താവിന്റെ പരാതിയിൽ കണ്ണൂരിൽ നിന്നും കാമുകനോടൊപ്പമാണ് ജെസിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.