പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കുവാൻ കൊടുത്തതിന് RC ഉടമകൾക്കെതിരെ ചക്കരക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കുവാൻ കൊടുത്തതിന് RC ഉടമകൾളായ രണ്ട് പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു . പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത്ത് തടയുന്നതിനുവേണ്ടി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടെയാണ് രണ്ട് കുട്ടികൾ പിടിയിലാക്കുന്നത്. കഞ്ഞിരോട് മായൻമുക്കിൽ വച്ച് കാർ ഓടിച്ചു വന്ന കുട്ടിയേയും, വെള്ളച്ചാൽ എന്ന സ്ഥലത്തുനിന്ന് മോട്ടോർ സൈക്കിൾ ഓടിച്ചു വന്ന കുട്ടിയേയും ആണ് പോലീസ് പിടികൂടിയത്. പിന്നീട് വാഹനങ്ങളുടെ RC ഉടമകളായ 1) മുഹമ്മദ്‌ അലി, മായൻ മുക്ക്, കാഞ്ഞിരോട് 2) റോഷിത്ത് .സി മക്രേരി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ മോട്ടോർ വാഹന നിയമപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നൽകിയ വാഹന ഉടമയ്ക്കൊ മാതാപിതാക്കൾക്കൊ രക്ഷിതാവിനോ പിഴയും തടവും മേൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേയ്ക്ക് റദ്ദാക്കുന്നതുമായിരിക്കും. കൂടാതെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 18 വയസ്സിന് പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ.